Sunday, November 04, 2007

പ്രവാസി

പിറന്ന മണ്ണും വളര്‍ന്ന തൊടിയുമറ്റ്‌
കരളില്‍ ആത്മനോവുമായ്‌,

മരുക്കാറ്റില്‍ വേച്ചും
മദയോട്ടത്തില്‍ കിതച്ചും

അന്യന്റെ നാട്ടിലെയൈശ്വര്യദേവിയ്ക്കു
നിറമാല ചാര്‍ത്തുവാന്‍ ചുക്കാന്‍ പിടിച്ചവര്‍

‍വേവും മരുക്കാറ്റിന്‍ വേദനയ്ക്കൊപ്പവും
പാടും നിളയുടെ സംഗീതം കാത്തവര്‍

‍ജീവദുഖത്തിന്നഗാധമാം കൊക്കയില്‍
സര്‍വ്വ പാപങ്ങളും കുരുതി കൊടുത്തവര്‍

‍ജന്മ ജന്മാന്തരമപ്പുറത്തെങ്കിലും
സൈന്ധവപ്പൊരുളിന്നുറവ കണ്ടെത്തിയോര്‍

1 comment:

പാച്ചു said...

"തല കുനിച്ചു കൊണ്ടു കടന്നു പോവുന്ന
പുറം നാട്ടുകാരാ.....
നിന്റെ ആത്മാവു നഷ്ടപ്പെടുന്നത്‌
ഞാനറിയുന്നു..."

- ഖാലിദ്‌ മുഹമ്മദ്‌(അറബി കവി)

ഹ്രസ്വമെങ്കിലും എന്റെ പ്രവാസ കാലത്തിലെ എന്റെ അനുഭവം...ഇതു തന്നെ.!!