Sunday, November 26, 2006

ഒരു പിറന്നാളിന്റെ ഓര്‍മ്മയ്ക്ക്‌.


ഉണര്‍ന്നപ്പോള്‍ അയാള്‍ സമയം നോക്കി.
10 മണി കഴിഞ്ഞിരിക്കുന്നു.

കിടക്കയില്‍ ആ കിടപ്പ്‌ കുറച്ചു നേരം കൂടി തുടരും..
അതു പണ്ടു മുതല്‍ക്കേയുള്ള ശീലമാണ്‌.
ആ കിടപ്പിലയാള്‍ പലതും ചിന്തിക്കും..പലതും കാണും....

അപ്പോഴാണ്‌ പെട്ടെന്ന്, തലേന്ന്‌ അമ്മ വിളിച്ചപ്പൊള്‍ പറഞ്ഞതോര്‍ത്തത്‌.
"അവിടെ അടുത്തു വല്ല അമ്പലവുമുണ്ടോ.?ഉണ്ടെങ്കില്‍ രാവിലെയൊന്നു പോണം...
നാളെ നിന്റെ പിറന്നാളാണ്‌."

"പിറന്നാള്‍..!!"

ഇന്നേയ്ക്കിതെത്രാമത്തെയാണ്‌.?
29-ഓ അതോ 30-ഓ.?

ഇന്നേ വരെ ആഘോഷിക്കാത്ത ഒരു സാധനമാണത്‌.
ആഘോഷിക്കാന്‍ കൊതിച്ചിരുന്ന നാളുകളുണ്ട്‌.അന്നാരും ശ്രദ്ധിച്ചിട്ടില്ല.

ഹോസ്റ്റലില്‍ പഠിയ്ക്കുന്ന കാലത്ത്‌ മറ്റു കുട്ടികള്‍ ബര്‍ത്ത്ഡേ ആഘോഷിയ്ക്കുമ്പൊള്‍ അവരെ പുച്ഛിച്ചിട്ടുണ്ട്‌."നമ്മുടേതായ യാതൊരു contribution-ഇല്ലാത്ത ഒരു സംഗതി..അതിലിത്ര ആഘോഷിക്കാനെന്തിരിക്കുന്നു.Every fool had a Day called as a Birth Day.."

പറയുമ്പൊ കൂട്ടുകാര്‍ കളിയാക്കും..
"പ്രാന്തന്‍.."

അയാള്‍ പതിയെ എഴുന്നേറ്റു.
ആയിരം കിലോമീറ്ററുകള്‍ക്കപ്പുറത്തു നിന്നും അമ്മ ഇതെല്ലാം കണക്കു കൂട്ടി വെയ്ക്കുന്നു.
ഏതാണ്‌ തന്റെ നാള്‌.? ഉത്രമോ ഉത്രാടമോ.?അയാളോര്‍ക്കാന്‍ ശ്രമിച്ചു.
ഏതായാലെന്ത്‌.?

തലേന്നു കുടിച്ച മദ്യക്കുപ്പി കിടയ്കക്കരികില്‍ത്തന്നെയുണ്ട്‌.സിഗരറ്റ്‌ കുറ്റികള്‍ തറയില്‍ ചിതറിക്കിടക്കുന്നു.....

നാശം...ഇനി ആ ഹിന്ദിക്കാരി വയസ്സിത്തള്ള വരണം ഇതൊക്കെയൊന്നു തൂത്തുവാരാന്‍.
കിടക്കയുടെയും വിരിപ്പിന്റെയും പരുവം കണ്ടിട്ട്‌ അയാള്‍ക്കറപ്പു തോന്നി...
ദൈവമേ..ഇതേലാണല്ലൊ താനിന്നലെ ,അല്ല കഴിഞ്ഞ കുറച്ചു നാളുകളായി കിടക്കുന്നത്‌.അത്തരം സന്ദര്‍ഭങ്ങളിലാണ്‌ വെറുതെയെങ്കിലും ഒരിണയെക്കുറിച്ചാലോചിക്കുക.

ഓരോ തവണ വിളിക്കുമ്പൊഴും അമ്മ ഓര്‍മ്മിപ്പിക്കും..
"നിന്റെ കൂടെപ്പഠിച്ച മനോജിന്റെ കല്യാണമാണ്‌.നിന്റെ അഡ്രസ്‌ എന്റെ കൈയ്യില്‍ നിന്നും വാങ്ങിയിരുന്നു.
ഉവ്വ്‌..അവന്റെ മെയില്‍ ഉണ്ടായിരുന്നു. 5 ലക്ഷവും കാറും തരപ്പെട്ട കഥകളടക്കം.

"ഇവിടെ ദല്ലാളന്മാര്‍ എന്നും വരുന്നുണ്ട്‌..നിന്റെ നല്ല ഒരു ഫോട്ടോ കൂടിയില്ല ഒന്നു കൊടുക്കാന്‍.ഒരെണ്ണം അയച്ചു തരൂ.ഞാനാലോചിക്കാന്‍ പോവുകയാ.."

അമ്മ വെറുതെ ഒറ്റയ്കാ വീട്ടില്‍ നില്‍ക്കണ്ടാന്നു പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല.
അവര്‍ വരില്ല.

അച്ഛന്റെ അസ്ഥിത്തറയും തറവാടിന്റെ അവസ്ഥയും, ചാവടിയുടെ ഒരു വശം കഴിഞ്ഞ മഴയ്ക്കു പൊളിഞ്ഞ കാര്യവുമൊക്കെയാവും മറുപടി.

"ഞാനും കൂടി ഇവുടുന്നു പൊയാല്‍പ്പിന്നെ...ന്താവും സ്ഥിതി.?"

"ഇനിയാപ്പഴയ വീടിനു വേണ്ടിക്കളയാന്‍ എന്റെ കൈയ്യില്‍ പൈസയൊന്നുമില്ല"..
ചിലപ്പൊള്‍ രോഷം കൊള്ളാറുണ്ട്‌.പാവം..പിന്നെ ഒരക്ഷരം ഇരിയാടില്ല.

പക്ഷെ ബാങ്കില്‍ ചെന്നു DD-യില്‍ അമ്മയുടെ പേരെഴുതുമ്പൊ തിരിച്ചറിയും..
"ഇല്ല...ഈ ജന്മം ഈ സ്ത്രീയൊട്‌ ജയിയ്കാന്‍ എനിക്കാവില്ല.."ഒരു കമ്പൂട്ടര്‍ വാങ്ങാന്‍ വെച്ചിരുന്ന പണമാണ്‌..ആ പോട്ടെ..


അയാള്‍..വേഗം കുളിച്ചു വസ്ത്രം മാറി.ഇവിടെയടുത്തെവിടെയൊ ഒരയ്യപ്പന്റെ അമ്പലമുണ്ടെന്നു കേട്ടിട്ടുണ്ട്‌..തിരക്കിച്ചെന്നപ്പോള്‍ അയാള്‍ അദ്ഭുതപ്പെട്ടു പോയി.
കാരണം പോവുന്ന വഴി അയാള്‍ക്കു പരിചിതമാണ്‌. അത്‌ SUNNY BAR-ലേയ്ക്കുള്ള വഴിയാണ്‌....
അവിടം വരെക്കൊണ്ട്‌ തന്റെ ലോകം അവസാനിക്കുകയായിരുന്നു...ഇതു വരെ...

അതും കഴിഞ്ഞ്‌ അല്‍പം കൂടി നടന്നാല്‍ അമ്പലമായി.ദൈവമേ..ഇത്ര അടുത്തായിരുന്നുവോ..?

അമ്മ പറഞ്ഞതു പോലെ 2 എള്ളുതിരി കത്തിച്ചു..


ശനിയുടെ അപഹാരമുണ്ടത്രെ.....
ശനിയല്ല...
ആ പുതിയ ബോസ്സ്‌, ആ നശിച്ച ബംഗാളിയാണ്‌..
അതമ്മയ്ക്കറിയില്ലല്ലോ..

ചന്ദനക്കുറിയും തൊട്ട്‌ തിരികെ വരുമ്പോള്‍ ബാറിന്റെ ബോര്‍ഡ്‌ അയാളെ നോക്കിപ്പുഞ്ചിരിച്ചു.
********* ************** ***********
ബാറിലെ മങ്ങിയ വെട്ടത്തില്‍,പതഞ്ഞു പൊങ്ങുന്ന ബിയറിന്റെ മുന്‍പിലിരുന്നപ്പോള്‍....അകാരണമായി അമ്മ അയാളുടെ മനസ്സിലേയ്ക്കെത്തി..

നിറച്ചു വച്ച ഗ്ലാസ്സ്‌ കൈ കൊണ്ടെടുക്കാനാവാതെഅയാള്‍ പിറു പിറുത്തു..

"ഇന്നെന്റെ പിറന്നാളാണ്‌.?!"

16 comments:

പാച്ചു said...

ഒരു പിറന്നാളിന്റെ ഓര്‍മ്മയ്ക്ക്‌.

ഒരു കഥ...
വിമര്‍ശനങ്ങള്‍ ക്ഷണിയ്ക്കുന്നു

വേണു venu said...

പാച്ചൂ,
കഥ ഇഷ്ടപ്പെട്ടു, അതിനേക്കാള്‍ ആ അമ്മയെ.
അച്ഛന്റെ അസ്ഥിത്തറയും തറവാടിന്റെ അവസ്ഥയും, ഒരു വശം കഴിഞ്ഞ മഴയ്ക്കു പൊളിഞ്ഞ ചാവടിയുമൊക്കെയായി കഴിയുന്ന ആ അമ്മയെ.
ആശംസകള്‍.

സു | Su said...

കഥ ഇഷ്ടമായി. പിറന്നാള്‍ ഓര്‍മ്മിപ്പിക്കുന്ന അമ്മയും, ആ അമ്മയോട്, ഒരു അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിക്കുക വഴി, കുറച്ചെങ്കിലും സ്നേഹം കാട്ടിയ മകനും എവിടെയൊക്കെയോ ഉണ്ട്.

പാച്ചു said...

വേണുവേട്ടന്‌:- അല്‍പമൊക്കെ ആത്മസ്പര്‍ശം ഉള്ളതായിരുന്നു ആ കഥ.

നന്ദി...

സൂവേട്ടത്തിയ്ക്ക്‌:- നല്ല വാക്കുകള്‍ക്ക്‌ നന്ദി.

Unknown said...

പാച്ചു,
ഒരു പിറന്നാളിന്‍റെ ഓര്‍മ്മയ്ക്ക് കഥ നന്നാ‍യി.
തികച്ചും പരിചിതമായ വഴികളും ഓര്‍മ്മകളും. താങ്കളുടെ ജീവിതത്തില്‍ മാത്രമല്ല ഒരു പാട് നല്ല അമ്മമാരുടെ മക്കള്‍ക്കൊക്കെയും ഇത്തരം ഓര്‍മ്മകള്‍ ചിലപ്പോള്‍ വിങ്ങാറുണ്ട്.

എനിക്ക് ഈ കഥയിലെ അയാള്‍ എന്ന കഥാപാത്രത്തെക്കാള്‍ ഇഷടമായത് ആ നല്ല അമ്മയെ യാണ്.

എന്നും മക്കളുടെ പിറന്നാള്‍ ഓര്‍ത്ത് വച്ച് തന്നാലാവുന്നത് ചെയ്യുന്ന നല്ല അമ്മ.

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം എന്ന് ഓര്‍ക്കുന്നതു തന്നെ ഒരു സുഖമാണല്ലൊ.

ഹേമ said...

നല്ല കഥ. എന്‍റെ അമ്മയും എല്ലാപിറന്നാളിനും വിളിച്ചു പറയും “ മോളേ.. അവിടെ അമ്പലത്തില്‍ പോകണം. ദൈവ വിചാരം വേണം എന്നൊക്കെ.
: സിമി

പാച്ചു said...

രാജു:- സ്വാഗതം....
അമ്മമാര്‍ എല്ലായ്പ്പൊഴും മക്കള്‍ക്കു വെണ്ടി ഒരു നിമിഷമെങ്കിലും കാത്തു വെയ്ക്കുന്നു.



സിമി:- നന്ദി..ആദ്യത്തെ വരവിന്‌...
എത്ര പേരുടെ പ്രാര്‍ത്ഥനകളുടെ ഫലമാണു നമ്മളൊക്കെ...

എത്ര തലമുറകളോട്‌ നാമൊക്കെ കടപ്പെട്ടിരിക്കുന്നു.

ഗിരീഷ്‌ എ എസ്‌ said...

പാച്ചു..
കമന്റ്‌ വളരെ ഇഷ്ടമായി..
എല്ലാരും അങ്ങനെയാണെന്ന്‌ വിശ്വസിക്കുന്നില്ല കെട്ടോ....


kada vayichu istamai..
atmakadayanu ille..

അമല്‍ | Amal (വാവക്കാടന്‍) said...

വരാന്‍ വൈകി..


"ഇല്ല...ഈ ജന്മം ഈ സ്ത്രീയൊട്‌ ജയിയ്കാന്‍ എനിക്കാവില്ല."

ഈ വരികള്‍....
നന്നായിട്ടുണ്ട്..

എല്ലാ ആശംസകളും..

സുല്‍ |Sul said...

പാചു കഥ വളരെ നന്നായി. നല്ല എഴുത്ത്.

ജീവിതകാലം മുഴുവന്‍ ആ സ്ത്രീയോട് തോല്‍ക്കുന്നതു നല്ലതെന്നാ എന്റെ അനുഭവം.

-സുല്‍

ലിഡിയ said...

മനസാക്ഷിയുടെ കുറ്റസമ്മതം പോലെ ഹൃദ്യമായ എഴുത്ത് പാച്ചൂ, നന്നായിരിക്കുന്നു.

-പാര്‍വതി.

mydailypassiveincome said...

പാച്ചു,

നന്നായിരിക്കുന്നു കഥ.

വിഷ്ണു പ്രസാദ് said...

പാച്ചൂ,താങ്കളുടെ കവിതയില് നിന്ന് ഇങ്ങോട്ട് അധികം ദൂരമില്ല.എന്നാലും വിമര്‍ശിച്ചോളൂ എന്നൊക്കെപ്പറഞ്ഞാല് ചിലത് പറയാന് കാണും.ഇതിവൃത്തം പുതുമയുള്ളതല്ല,ആവിഷ്കരണരീതിയും പുതുമയുള്ളതല്ല.പാച്ചുവിന് ഇതിലും നന്നായി എഴുതാന് പറ്റും.എനിക്ക് വിശ്വാസമുണ്ട്.പാച്ചു വിമര്‍ശിച്ചോളൂന്ന് പറഞ്ഞിട്ടാണേ ഞാനിങ്ങനെ എഴുതുന്നത്.വിഷമമായെങ്കില് ഇത്തരം ക്ഷണങ്ങള്ഇനി സ്വീകരിക്കുന്നതല്ല.

പാച്ചു said...

Sorry for this Late Reply.
I got 2-IN-ONE (Typhoid + Jaundice....)
So,3 weeks in home,under supervision of my Mum.

Now i understood the importance of that LADY...!!

Thanks for all of you for commenting...
Detailed Reply will be coming..
Thanks again

Undzz said...

eda, orupaadu vayichulla parichayam enikkilla ennariyamallo..pakshe nite blog enikku ishttappettu..keep it up man and write more.. :-)

Cheers,
Sumesh

bee said...

Annaa.... ithinokke comment ezhuthaan yaathoru yogyathayum namukkillishto... ennu vechu ezhuthaathirikkan pattumo....gambheeram.. avatharanam nannayi.. jeevitha gandhi...ullil evidayo oru pidachil.. yenthaayalum orennam koodi ozhikk aliyaaa... cheers...