Tuesday, October 31, 2006

കപ്പും സോസറും

റസ്റ്റോറന്റില്‍ പത്രം വായിച്ചു കൊണ്ടിരിക്കുകയായിരുന്ന ഇംഗ്ലീഷുകാരന്റെ മുന്‍പിലിരുന്ന് ചൈനാക്കാരന്‍ ചായ കുടിക്കുകയായിരുന്നു.

കപ്പില്‍ നിന്നും സോസറിലേക്കൊഴിച്ച്‌ മൊത്തി മൊത്തിയാണു പുള്ളിക്കാരന്റെ കുടി.
ഇടയ്ക്കു ചില അപശബ്ദങ്ങളും ഉയരുന്നുണ്ട്‌.

ഇംഗ്ലീഷുകാരന്‌ ഇത്‌ അസഹ്യമായിത്തോന്നി.
അയാള്‍ പത്രം മടക്കിക്കൊണ്ടു പറഞ്ഞു.

"നിങ്ങളെന്താണു ഹേ കാട്ടുന്നത്‌.ചൈനാക്കാര്‍ക്ക്‌ റ്റേബിള്‍ മാന്നേര്‍സ്‌ എന്നൊരു സാധനം ഇല്ലെന്നുണ്ടൊ.?"

ചൈനാക്കാരന്‍ വളരെ സാവധാനം ചായ മുഴുവന്‍ തീര്‍ത്തു.
എന്നിട്ടു കപ്പും സോസറും പതിയെ നീക്കിവെച്ചിട്ടു ചോദിച്ചു.

"ഈ കപ്പും സോസറും കണ്ടു പിടിച്ചത്‌ ആരാന്നറിയുമോ താങ്കള്‍ക്ക്‌..?"
"അറിയില്ല.." ഇംഗ്ലീഷുകാരന്‍ പറഞ്ഞു.

"ഇതിലൊഴിക്കുന്ന തേയിലപ്പൊടി ആരാണ്‌ കണ്ടു പിടിച്ചതെന്നറിയുമോ.?"
"ഇല്ല..."

എണീറ്റ്‌ പോകുന്ന വേളയില്‍ ചൈനാക്കാരന്‍ പറഞ്ഞു..
"എങ്കില്‍ ഇതു രണ്ടും ഞങ്ങള്‍ക്കു കണ്ടുപിടിയ്ക്കാമെങ്കില്‍ ഇതെങ്ങിനെ അകത്താക്കണമെന്നും ഞങ്ങള്‍ക്കറിയാം, അതിന്‌ ഒരിംഗ്ലിഷുകാരന്റെ സഹായം ആവശ്യമില്ല."

6 comments:

പാച്ചു said...

ചുമ്മാ കൊറെ കഥകള്‍ നിരത്താം എന്നു കരുതി.

സുല്‍ |Sul said...

എന്നാല്‍ കപ്പും സോസറും. ബാക്കിം പോരട്ടെ!

തേയിലപ്പൊടി ആരാണ്‌ കണ്ടു പിടിച്ചതെന്നറിയുമോ.?"

-സുല്‍

പാച്ചു said...

പബ്ലിഷ്‌ ചെയ്തതില്‍ വന്ന എന്തൊ പ്രശ്നമായിരുന്നു.

എന്റെ കമ്പ്യൂട്ടറില്‍ കാണാം മറ്റുള്ളവര്‍ക്കു മുഴുവനും കാണുന്നില്ല ആതായിരുന്നു സ്ഥിതി.

ഇപ്പൊ, മുഴുവന്‍ കാണാം എന്നു കരുതുന്നു

Aravishiva said...

സായിപ്പിനെ കണ്ടാല്‍ സകലതും മറക്കുന്നുവെന്ന് പൊതുവേയൊരു ആക്ഷേപം ഇന്‍റ്റ്യക്കാരെക്കുറിച്ചുണ്ട്..നമ്മള്‍ ചൈനക്കാരെ കണ്ടു പഠിയ്ക്കണമല്ലേ.. :-)

neermathalam said...

athu galakki...

Unknown said...

good work.........