Wednesday, October 25, 2006

ഒരു വിശ്വാസിയുടെ ചരിത്രം.


അമ്പല മതിലിന്മെല്‍ ചാരി, ബീഡിയും വലിച്ചു നില്‍ക്കുകയായിരുന്ന അയാളോടു അന്നും പതിവു പൊലെ ഭാര്യ ചോദിച്ചു..

" കയറുന്നില്ലെ .?"


അയളോര്‍ക്കുകയായിരുന്നു... !!

Degree ക്കു പഠിക്കുമ്പൊള്‍ വിപ്ലവവും വാക്കും സഹപാഠികള്‍ക്കു ഓതിക്കൊടുത്തിരുന്ന ബുദ്ധിജീവി.!!

മാര്‍ക്സ്‌-ഉം ഏംഗല്‍സും നാവിന്‍ തുമ്പിലിട്ടമ്മാനമാടിയ കുട്ടികളുടെ ബുജി.!!

ഈയിടെ LIC-യില്‍ ചേര്‍ക്കാന്‍ പഴയ ഒരു സഹപാഠിയെ കണ്ടപ്പൊള്‍ അവന്‍ പറഞ്ഞു . ..


"അല്ലെങ്കിലും മാര്‍ക്സിസത്തിലും-LIC ലും സംഭവിക്കുന്നത്‌ ഒന്നു തന്നെ..... ECONOMICS... അല്ലെടോ?

അതു കേട്ടില്ലയെന്നു നടിച്ചു..

പന്നി...പഴയ മുറിവുകളില്‍ വീണ്ടും വിഷം പുരട്ടുകയാണ്‌..

അമ്പലത്തില്‍ നിറകണ്ണുകളോടെ തൊഴുതു നില്‍ക്കുമ്പോള്‍
അയാള്‍ ആ ചോദ്യം തനിയെ ചോദിച്ചു..

"ആരാണു ഞാന്‍ ....??"


10 comments:

Aravishiva said...

വിശ്വാസീയുടെ ചരിത്രം..നന്നായിരിയ്ക്കുന്നു..സന്ദേശത്തിലെ ഒരു രംഗം ഓര്‍മ്മവന്നു...നിലനില്‍പ്പിനുവേണ്ടി മനുഷ്യന്‍ എന്തും കാട്ടിക്കൂട്ടാന്‍ നിര്‍ബന്ധിതനാവുന്നതിന്റെ ഉത്തം ദൃഷ്ടാന്തം..കുറച്ചു വരികളില്‍ മനോഹരമായി...

പാച്ചു said...

നന്ദി അരവി...
ആദ്യത്തെ കമെന്റ്‌-ന്‌.
ആദ്യത്തെ പ്രണയവും ആദ്യത്തെ ശത്രുവിനെയും മറക്കില്ലെന്നല്ലേ...
ഹ ഹ ഹാ

വല്യമ്മായി said...

സ്വാഗതം.കമന്‍റ് നോട്ടിഫിക്കേഷന്‍ അഡ്രസ്സ് പിന്മൊഴികള്‍ അറ്റ് ജിമെയില്‍.കോം ആക്കി സെറ്റ് ചെയ്താല്‍ എല്ലാവരും വായിക്കും,കംന്റ്റ്സും പോസ്റ്റും

പാച്ചു said...

ഊവ്വ്‌...

ഈ കമന്റടി ലോകത്തില്‍ വൈകി വന്ന ആള്‌ ആയതിനാല്‍ തുടക്ക പ്രശ്നമുണ്ട്‌.

കുഴപ്പമില്ല...ശരിയാക്കാം.
നന്ദി...

വിനോദ്, വൈക്കം said...

മനസ്സിന്റെ ബലവും വീര്യവും നഷ്ടപ്പെടുമ്പോള്‍ ഭഗവാന്‍ മാത്രം ശരണം.. അവിടാകുമ്പോള്‍ എതിര്‍പ്പ് ഒന്നും ഉണ്ടാവില്ലല്ലോ..

പാച്ചു അറിയപ്പെടുന്ന ഒരു ബ്ലോഗറാവട്ടെ..
സസ്നേഹം വൈക്കന്‍

സു | Su said...

പാച്ചൂ :) സ്വാഗതം.

അക്ഷരത്തെറ്റൊക്കെ സമയം പോലെ ശരിയാക്കൂ.

കാളിയമ്പി said...

പാച്ചൂ..മ്പ എന്നെഴുതാന്‍ mpa എന്നടിയ്ക്കണം..(ഞാനും കുറേ വെള്ളം കുടിച്ചതാണ്)

“http://varamozhi.wikia.com/images/e/ef/Lipi.png

ഇവിടെ മംഗ്ലീഷില്‍ റ്റൈപ് ചെയ്യാനുള്ള ഒരു പടവും കിട്ടും.

“ഞാനാരാ “എന്ന് വക്കാരീടെ ഒരു പോസ്റ്റുണ്ടായിരുന്നു പണ്ട്

പാച്ചു said...

നന്ദി...
വൈക്കന്‍ ചേട്ടന്റെ ആശീര്‍വാദത്തിന്‌..

സൂ...അക്ഷരപ്പിശാചിനെ ഒതുക്കിയിട്ടുണ്ട്‌.

സത്യത്തില്‍ വരമൊഴിയുടെ ഡയറക്ട്രിയില്‍ lipi.png എന്നൊരു ഫയലില്‍ ഇംഗ്ഗ്ലീഷ്‌ ടു മംഗ്ഗ്ലീഷ്‌ കണ്ടു.
അതില്‍ മ്പ കണ്ടില്ല.

http://varamozhi.wikia.com/images/e/ef/Lipi.png
ഒരു പക്ഷെ പുതിയതായിരിക്കാം.
അമ്പിയുടെ സഹായത്തിന്‌ നന്ദി...

വേണു venu said...

"ആരാണു ഞാന്‍ ....??"

നിലനില്‍പ്പിനുവേണ്ടി ‍ എന്തും കാട്ടിക്കൂട്ടാന്‍ നിര്‍ബന്ധിതനാവുന്ന,ഏതു വിശ്വാസത്തിനേയും മാറോടണയ്ക്കുന്ന, ഏതു തത്വ സംഹിതകളേയും കാറ്റില്‍ പറത്തുന്ന ഞാനാണു ഞാന്‍.
പാച്ചൂ എനിക്കിഷ്ടമായി.

Rasheed Chalil said...

ഇത്തിരി വാക്കുകളില്‍ ഒത്തിരി പറഞ്ഞല്ലോ ചുള്ളാ... അസ്സലായി കെട്ടോ