Wednesday, November 01, 2006

ഓഷോക്കഥകള്‍


സ്റ്റാലിന്റെ കാലത്ത്‌ റഷ്യയില്‍ സംഭവിച്ചതാണ്‌...

റഷ്യന്‍ മുയല്‍ അതിര്‍ത്തി കടന്ന് ഓടുകയായിരുന്നു...
പോളണ്ടിന്റെ അതിര്‍ത്തി യില്‍ വച്ച്‌ ഒരു പോളിഷ്‌ മുയല്‍ ഇതു കണ്ടു....

"എന്തിനാണോടുന്നത്‌..?" പോളിഷ്‌ മുയല്‍ ചോദിച്ചു.

"റഷ്യയില്‍ അവര്‍ എല്ലാ ഒട്ടകങ്ങളെയും വരിയുടയ്ക്കുകയാണ്‌.."
റഷ്യന്‍ മുയല്‍ പറഞ്ഞു.

"പക്ഷെ താങ്കള്‍ ഒട്ടകമല്ലല്ലോ മുയലല്ലേ..?"

"അതെ -പക്ഷെ, അവര്‍ ആദ്യം വരിയുടയ്ക്കുന്നു;പിന്നെയാണ്‌ ചോദ്യങ്ങള്‍ ചോദിയ്ക്കുന്നത്‌.!!"

*********************************************************


പുതിയ പാതിരിക്ക്‌ തന്റെ ആദ്യ കുര്‍ബാനയില്‍ വലിയ സഭാകമ്പം.ഒന്നും പറയാനാവുന്നില്ല.
രണ്ടാഴ്ച്ച കഴിഞ്ഞപ്പൊള്‍ അദ്ദേഹം വേറൊരു പുരോഹിതനൊട്‌ ചോദിച്ചു.
"എങ്ങിനെയാണ്‌ ഇതൊന്നു നേരെയാക്കുക.?"

പുരോഹിതന്‍ പറഞ്ഞു..
"അടുത്തയാഴ്ച വെള്ളമെടുക്കുന്ന പിച്ചറില്‍ ഒരു കുപ്പി റം ഇടുന്നതു നന്നായിരിക്കും.ഒന്നു രണ്ടു തവണ മൊത്തിക്കഴിഞ്ഞാല്‍ എല്ലാം ശരിയാകും.

"അടുത്തയാഴ്ച്ച അയാള്‍ തന്റെ സീനിയറുടെ അഭിപ്രായം പ്രാവര്‍ത്തികമാക്കുകയും, വാസ്തവത്തില്‍ ഒരു കൊടുങ്കാറ്റു പോലെ പ്രസംഗിക്കുകയും ചെയ്തു.
പ്രഭാഷണം കഴിഞ്ഞപ്പൊള്‍ അയാള്‍ മറ്റേ പുരോഹിതനൊട്‌ ചോദിച്ചു,എങ്ങനെ തന്റെ പ്രഭാഷണമെന്ന്.

സീനിയര്‍ പറഞ്ഞു.
"സംഭവം ഒക്കെ കൊള്ളാം..പക്ഷെ ഇനി പള്ളിക്കൂട്ടത്തെ അഭിസംബോധന ചെയ്യുമ്പൊള്‍ ഓര്‍ത്തിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്‌.

1) അടുത്ത തവണ റം ഒറ്റത്തവണ അകത്താക്കുന്നതിനു പകരം മൊത്തി മൊത്തി കുടിക്കുക.

2) നമുക്ക്‌ 12 അപ്പോസ്തലന്മാരാണുള്ളത്‌, 10 അല്ല.

3) 10 കല്‍പ്പനകളാനുള്ളത്‌,12 അല്ല.

4) ദാവൂദ്‌ കല്ലിനടിച്ചാണു ഗോലിയാത്തിനെ കൊന്നത്‌,അല്ലതെ ചവിട്ടി മലം ചാടിച്ചല്ല.

5) നമ്മള്‍ നമ്മുടെ രക്ഷകന്‍ യേശുക്രിസ്തുവിനെയും ശിഷ്യരെയും JC-യും കൂട്ടരും എന്നു പറയാറില്ല.

6) നമ്മള്‍ കുരിശിന്‌ വലിയ 'ടി' (T) എന്നു പറയാറില്ല.

7) പിതാവും പുത്രനും പരിശുദ്ധാത്മാവും എന്നതിന്‌ വലിയച്ചനും ഇളയതും ഭൂതവും എന്നു പ്രസ്താവിക്കാറില്ല.

8) പിന്നെ,അത്ര പ്രധാനമല്ലത്തത്‌..അടുത്തയാഴ്ച സെന്റ്‌ പീറ്റേര്‍സില്‍ ഒരു ടഫിപൂളിംഗ്‌ മത്സരമാണ്‌,അല്ലാതെ ടഫിയില്‍ ഒരു പീറ്റര്‍ പുള്ളിംഗ്‌ മത്സരമല്ല..

ഇത്രയൊക്കെ ശ്രദ്ധിച്ചാല്‍ മതി,നല്ലൊരു അച്ചനാവാം.
(Excerpts from OSHO's Book)

8 comments:

പാച്ചു said...

വായനക്കിടയില്‍ രസകരമായിത്തോന്നിയ ചില കഥകളാണ്‌.

ബൂലോഗര്‍ക്കായി സമര്‍പ്പിക്കുന്നു..

സുല്‍ |Sul said...

പാച്ചു നന്നായി. ബോറടിക്കുമ്പോള്‍ തിരിച്ചടിക്കാനൊരു മരുന്നായല്ലോ ഇപ്പൊള്‍.
:)

Unknown said...

പാച്ചൂ,
രസിച്ചു. :-)

ഓഷോയുടെ ആ പുസ്തകത്തിന്റെ പേരെന്താ?

മനോജ് കുമാർ വട്ടക്കാട്ട് said...

മുയലും കൊള്ളാം, പാതിരിയും കൊള്ളാം. ചിരിച്ചുപോയി.

വാളൂരാന്‍ said...

രസികന്‍.... രസിച്ചു.....

Mubarak Merchant said...

അല്ല പാച്ചൂ,
ഓഷോ ഇങ്ങനത്തെ കാര്യങ്ങളും എഴുതീട്ട്ണ്ടോ?
ആ ബുക്കിന്റെ പേരുകൂടി ഒന്നു പറയൂ പ്ലീസ്..

Aravishiva said...

ഇത്രയൊക്കെ ശ്രദ്ധിച്ചാല്‍ നല്ലൊരച്ഛനാകാന്‍ കഴിയുമോ?കൊള്ളാല്ലോ... :-)

പാച്ചു said...

സുല്‍...ബോറടി മാറ്റാന്‍ ഇനിയും മരുന്നുണ്ട്‌.:)

ദില്‍ബു:-"മലമുകളില്‍ ഒരു കാവല്‍ക്കാരന്‍(DC Books)"- ആണെന്നാണെന്റെ ഓര്‍മ.

പടിപ്പുര,മുരളി:- എന്റെ ശ്രമം വെറുതെ ആയില്ല അല്ലെ.

ഇക്കാസ്‌:-ഓഷൊയെക്കുറിച്ച്‌ പത്രങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രെ നാം കേട്ടിട്ടുള്ളൂ.എനിക്കു തോന്നുന്നത്‌ ഒരു 50 വര്‍ഷം കഴിഞ്ഞായിരിക്കും പുള്ളിക്കാരന്‍ പറഞ്ഞ കാര്യങ്ങളുടെ കിടപ്പ്‌ നമുക്ക്‌ മനസ്സിലാവുകയുള്ളൂ.

"മലമുകളില്‍ ഒരു കാവല്‍ക്കാരന്‍(DC Books)".പക്ഷെ മുന്‍ വിധികള്‍ ഇല്ലാതെ വേണം അങ്ങേരുടെ Books വായിക്കാന്‍ എന്നു മാത്രം.

അരവി:- അവിടെയാണു പുള്ളിക്കാരന്റെ പഞ്ച്‌.!!
ഹിന്ദുക്കളും,മുസ്ലിങ്ങളും,ക്രിസ്ത്യാനികളും,ജൈനരും,ജൂതരും ആരെയും പുള്ളി വെറുതെ വിടില്ല.
എന്നാലൊ മുഹമ്മദും,ജീസസും,ബുദ്ധനുമൊക്കെ സുഹ്രുത്തുക്കളുമാണ്‌.