Friday, October 20, 2006

പ്രണയ സങ്കടങ്ങള്‍

ഒരിക്കലും പ്രണയിക്കാത്തതിന്റെ സങ്കടം തന്നെയാവട്ടെ ആദ്യത്തെ വിഷയം.
എനിയ്ക്കു പ്രേമിക്കാന്‍ തോന്നിയവര്‍ക്കൊന്നും എന്നൊടതു തോന്നിയിട്ടില്ല.മറിച്ചൊട്ടു സംഭവിച്ചിട്ടുമില്ല.ഉണ്ടൊ?..ആറിയില്ല....
ണ്ടാവാന്‍ സാധ്യത വളരെ വളരെ കുറവാണു.ഞാന്‍ എന്തു ചെയ്യാന്‍.?? അധികം വളച്ചു കെട്ടാതെ ഞാന്‍ അത്‌ ഒരു നാലുവരിയില്‍ ഒതുക്കിയിട്ടുണ്ട്‌.


"ഒരു നനുത്ത പ്രേമത്തിന്‍
‍കണികയില്ലാത്തൊരീ -
ത്തണുത്ത കൗമാരം
ഒരു കറുത്ത പാടായെന്നുമെന്‍ -
ജന്മത്തില്‍ കരിനിഴല്‍ വീഴ്ത്തുന്നു."

- പാച്ചു

പണ്ടെങ്ങൊ എഴുതിയതാണു.
ഈപ്പൊ കൗമാരം ഒക്കെ കഴിഞ്ഞു.
ഈ 29-ല്‍ എന്തു കൗമാരം.?!!

6 comments:

ഏറനാടന്‍ said...

പാച്ചുവേ, സങ്കടപ്പെടാതെ, പ്രണയമെപ്പോഴും ആവാലോ, 29 അല്ലേ ആയുള്ളൂ.. 92 അല്ലാലോ?! എല്ലാ പിന്തുണയും ബൂലോഗര്‍ തരും..

പാച്ചു said...

ആ ഒരൊറ്റ വിശ്വാസമെ-
ന്നുള്ളിന്റെ ഉള്ളിലെ
കനിവിന്റെ കനിവായ്‌
കാത്തു വെയ്ക്കയാണെന്നേറനാടേ..

പട്ടേരി l Patteri said...

സ്വാഗതം പാച്ചൂസേ........ അധികം നീട്ടിയെഴുതുന്നില്ലെങ്കിലും കുറച്ചൊക്കെ നീട്ടി എഴുതാം ട്ടോ :)
ഓ ടോ : സാലീ ആര്‍ യു @ 92 നൌ...(മനസ്സുകൊണ്ട്) ;)

കിച്ചു said...

ഡോണ്‍ഡ് വറി... കടമ്മനിട്ട പറഞ്ഞത് കേട്ടിട്ടില്ലേ... പ്രണയം തീട്ടമാണ് ചവിട്ടിയാല്‍ നാറും..... എന്നൊരു നാറി... സോറി അശ്ളീലമായാല്‍

കിച്ചു said...

സോറി സ്വാഗതം പറയാനാ വന്നെ അതു മറന്നു പോയി... സ്വാഗതം... :):)

പാച്ചു said...

അതെ..ചില പ്രണയങ്ങള്‍ കടമ്മനിട്ട പറഞ്ഞതിനേക്കാള്‍ ചവറാണ്‌.
പ്രണയത്തില്‍ അര്‍ധ സെഞ്ച്വറി തികച്ച ചില സുഹ്രുത്തുക്കളുടെ അഭിപ്രായത്തില്‍ പ്രണയം ഒരു ചുമടാണത്രെ..

ആവൊ?
അങ്ങിനെയെങ്കില്‍ ആ പ്രണയം എനിക്കു വേണ്ട.

എന്റെ ഉള്ളില്‍ പ്രണയങ്ങള്‍ സുന്ദരമായി തന്നെ ഇരിക്കട്ടെ.

കിച്ചു,പട്ടേരി...നന്ദി...വന്നതിന്‌, കണ്ടതിന്‌.